nctv news pudukkad

nctv news logo
nctv news logo

സര്‍ക്കാര്‍ ജീവനക്കാരില്‍ സേവന തല്‍പരത ശക്തിപ്പെടേണ്ട കാലഘട്ടമാണ് ഇന്നുള്ളതെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു

adaravu

സാധാരണ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം വിരമിച്ച കെ.എന്‍. നാരായണന് ജന്മനാട്ടില്‍ നന്തിപുലം ഗ്രാമീണ വായനശാലയും പൗരാവലിയും സംയുക്തമായി നല്‍കിയ ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കെ.എന്‍. നാരായണനെ എംഎല്‍എ പൊന്നാട അണിയിച്ചുകൊണ്ട് ആദരിച്ചു.  ഉപഹാര സമര്‍പ്പണം എംഎല്‍എയും, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി.ആര്‍. കൃഷ്ണനും ചേര്‍ന്ന് നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.വി. രഘുനാഥ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഒ. കെ. ശിവരാജന്‍, വരന്തരപ്പിള്ളി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, പഞ്ചായത്ത് അംഗങ്ങളായ വി.ബി. അരുണ്‍, രാധിക സുരേഷ്, ശ്രുതി രാഗേഷ്, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി അഡ്വക്കേറ്റ് എം.എ. ജോയ് , വിവിധ പാര്‍ട്ടി പ്രതിനിധികളായ എന്‍.കെ. കൊച്ചുമോന്‍, എന്‍.കെ. സുബ്രന്‍, സവിത സുരേഷ്, വിവിധ സംഘടനാ മേഖലാ പ്രതിനിധികളായ ബിജു അമ്പഴക്കാടന്‍, സുമേഷ് നിവേദ്യം, പി.കെ. ഗോപാലകൃഷ്ണന്‍, സി.എന്‍. രാജീവന്‍, കെ.എന്‍. ജയപ്രകാശ് ജോയിന്റ് കണ്‍വീനര്‍ എ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ തൈവമക്കള്‍ നാടന്‍ പാട്ടുകളും അവതരിപ്പിച്ചു. പോറോത്തു മാരാത്ത് ആനന്ദന്‍ മാരാരുടെ അഷ്ടപദി അവതരണവും നടത്തി

Leave a Comment

Your email address will not be published. Required fields are marked *