ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് സിറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ പേരാമംഗലം, ഫാ. ടിജോ കോരേത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. വൈകീട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദിക്ഷിണം നടത്തി. തിങ്കളാഴ്ച്ച രാവിലെ 6 മണിക്ക് മരിച്ചവര്‍ക്കുള്ള റാസ കുര്‍ബാന ഒപ്പീസ് ശേഷം രാവിലെ പത്ത് മണിക്ക് ഇടവകയിലെ പ്രവാസികളുടെ സംഗമം തൃശ്ശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വടന്നോള്‍ ഭാഗത്ത് നിന്ന് ടൗണ്‍ അമ്പ് ആരംഭിച്ച് 6 മണി മുതല്‍ പള്ളിയില്‍ പള്ളിക്കുന്നിലെ സെന്റ് മേരീസ്, എയ്ഞ്ചല്‍ വോയ്‌സ് ടീമുകള്‍ നയിക്കുന്ന ബാന്റ് വാദ്യം തുടര്‍ന്ന് കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. വികാരി ഫാ. ജിയോ കടവി, അസി. വികാരി ഫാ. ജോണ്‍ പേരാമംഗലം, മദര്‍ സുപ്പീരിയര്‍ സി. ആശ, ജനറല്‍ കണ്‍വീനര്‍ ടോണി തളിയപറമ്പില്‍, കൈകാരന്‍മാരായ
ജിജോണ്‍ കോക്കാടന്‍, ഡെന്നി പിണ്ടിയാന്‍, പോള്‍സണ്‍ തോട്ടിയാന്‍ എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ആഘോഷിച്ചു
