nctv news pudukkad

nctv news logo
nctv news logo

എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും വട്ടണാത്ര മഹാത്മാ വായനശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റവും കേരളോത്സവം സംസ്ഥാന ജില്ലാ തലത്തില്‍ സമ്മാനാര്‍ഹരായ മഹാത്മാ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ താരങ്ങള്‍ക്കുള്ള അനുമോദനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

mahathma arts and sports club

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പുസ്തകങ്ങളുടെ കൈമാറ്റം. ജില്ലാതലത്തില്‍ മികച്ച 3-ാമത് ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ട മഹാത്മാ ക്ലബ് ഭാരവാഹികളെയും പ്രവര്‍ത്തകരെയും ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് അനുമോദിച്ചു. വായനശാല പ്രസിഡന്റ് കെ. വിജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആയ ഷൈലജ നാരായണന്‍, പി.എസ്. പ്രീജു, സജന ഷിബു, വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആനന്ദകുമാരന്‍, സെക്രട്ടറി എം.സി. സന്ദീപ്, ജോയിന്റ് സെക്രട്ടറി കെ.ആര്‍. വിനൂപ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *