nctv news pudukkad

nctv news logo
nctv news logo

മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ 30 ഏക്കറോളം വരുന്ന തരിശുഭൂമിയില്‍ കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് ആരംഭിച്ചു

muriyad farming

ഉമ ഇനത്തില്‍പ്പെട്ട വിത്താണ് വിളവിറക്കിയത്. ഡിസംബറിലെ അപ്രതീക്ഷിത മഴയുടെ ആശങ്ക മറികടന്നാണ് കര്‍ഷകര്‍ വിളവെടുപ്പ് നടത്തുന്നത്. 2016ല്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടുകൂടിയാണ് 15 വര്‍ഷമായി തരിശു കിടന്നിരുന്ന പുല്ലൂര്‍ പൊതുമ്പു ചിറയില്‍ കൃഷിയിറക്കിയത്. രണ്ടുവര്‍ഷം കൃഷി ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രളയവും, കോവിഡും കാരണം കൃഷി തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. വീണ്ടും ഈ വര്‍ഷം പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടു കൂടി പാടശേഖരസമിതി കൃഷിയിറക്കാന്‍ തീരുമാനിക്കുകയും, ചാര്‍ളി എം. ലാസറിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കുകയും ചെയ്തു. കൊയ്ത്തുല്‍സവം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സേവിയര്‍ ആളൂക്കാരന്‍, കൃഷി ഓഫീസര്‍ നിഖിത, കൃഷി അസിസ്റ്റന്റ് സുനിത, കര്‍ഷക പ്രതിനിധികളായ ചാര്‍ലി എം. ലാസര്‍, വിന്‍സന്‍ ആലപ്പാട്ട്, ഗോപി കൊളുത്തു പറ മ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *