പുതുക്കാട് സിഐ യു.എച്ച്. സുനില്‍ദാസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. വൈകീട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെസ്റ്റിന്‍ എലുവത്തിങ്കല്‍ കാര്‍മ്മികനായി. വികാരി ജോണ്‍സന്‍ ചാലിശേരി നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ 7.30ന് കൂടുതുറക്കല്‍ ശുശ്രൂഷയും തുടര്‍ന്ന് അമ്പ് പ്രദക്ഷിണവും നടക്കും. തിരുനാള്‍ദിനമായ ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനാകും. ഫാ. ഡൊമനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4ന് ഫാ. ആന്റണി അമ്മുത്തന്‍ കാര്‍മ്മികനായ വി. കുര്‍ബാനയും തുടര്‍ന്ന് 4.45ന് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് വര്‍ണ്ണക്കാഴ്ചയും നടക്കും.
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി
