ഇഞ്ചക്കുണ്ടില്‍ കാട്ടാന ഫോറസ്റ്റ് സ്‌റ്റേഷന്റെ മതില്‍ തകര്‍ത്തു. രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. കാരികുളം – ഇഞ്ചക്കുണ്ട് റോഡിലൂടെയെത്തിയ കാട്ടുകൊമ്പനാണ് മതില്‍ തകര്‍ത്ത് ഇഞ്ചക്കുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്റെ കോമ്പൗണ്ടിലേക്ക് കടന്നത്. ഫോറസ്റ്റ് സ്‌റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ചേര്‍ന്ന് ഒച്ചയെടുത്ത് ആനയെ സമീപത്തുള്ള തേക്കു തോട്ടത്തിലേക്ക് തുരത്തി.