പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി റ്റി. മന്‍ജിത്, ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ കെ. ദിലീപ് കുമാര്‍, വി. രമേശന്‍, അഡ്വ. പി. വസന്തം, എം. വിജയലക്ഷ്മി, അഡ്വ. സബിതാ ബീഗം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. സദാശിവന്‍, ഷീല ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ അഷ്‌റഫ് ചാലിയതൊടി, എം.ബി. ജലാല്‍, ജോജോ പിണ്ടിയാന്‍, സുഹറ മജീദ്, ഷീല ശിവരാമന്‍, ടിഎസ്. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എന്‍എം. സജീവന്‍, പി.കെ. ശേഖരന്‍, ഇ.എ. ഉമ്മര്‍, എ.കെ. പത്രോസ്, അബ്ദൂട്ടി ഹാജി, ചാലക്കുടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം. ഷമീന, കള്ളിചിത്ര ഊരുമൂപ്പന്‍ എം.കെ. ഗോപാലന്‍, നടാംപാടം ഊരുമൂപ്പന്‍ എം.കെ. കൊച്ചുമോന്‍, വല്ലൂര്‍ ഊരുമൂപ്പന്‍ എം.ആര്‍. രമേശ് എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് കള്ളിചിത്ര ആദിവാസി കോളനിയിലെ വനിത അംഗങ്ങള്‍ അവതരിപ്പിച്ച പൊലി എന്ന നൃത്തപരിപാടിയും അരങ്ങേറി.
സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതിയായ സഞ്ചരിക്കുന്ന റേഷന്‍കടയ്ക്ക് കള്ളിചിത്ര നടാംപാടം ആദിവാസി കോളനിയില്‍ തുടക്കമായി
