ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു; സ്നേഹത്തിന്റെയും വിനയത്തിന്റെയും അന്ത്യഅത്താഴ സ്മരണ
ലോകമെമ്പാടുമുള്ള ക്രൈസ്തവർ നാളെ പെസഹ വ്യാഴം ആചരിക്കുന്നു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം കഴിച്ച അന്ത്യഅത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനമാണിത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തിക്കൊണ്ട് ക്രൈസ്തവ ദേവാലയങ്ങളിൽ നാളെ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. യേശുദേവൻ കുരിശുമരണത്തിന് മുന്നോടിയായി പന്ത്രണ്ട് ശിഷ്യന്മാർക്കായി ഒരുക്കിയ വിരുന്നാണ് അന്ത്യഅത്താഴം. ഈ വിരുന്നിനിടെ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിക്കുകയും, “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ” എന്ന പുതിയ കല്പന നൽകുകയും ചെയ്തു. ഇതിന്റെ സ്മരണയ്ക്കായി


















