nctv news pudukkad

നഴ്സുമാരുടെ പോരാട്ടത്തിന് കൈത്താങ്ങ്; ജൂബിലി മിഷൻ സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി AOCTA

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഓ.സി.ടി.എ. അതിജീവന പോരാട്ടത്തിൽ നഴ്സുമാർക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സംഘടന, സമരപ്പന്തലിൽ കുടിവെള്ള വിതരണവും നടത്തി.

കടുത്ത വേനൽചൂടിനെ അവഗണിച്ച് ജൂബിലി മിഷൻ ഹോസ്പിറ്റലിന് മുന്നിൽ ശമ്പള വർദ്ധനവിനായി സമരം ചെയ്യുന്ന നേഴ്സുമാരെ പിന്തുണച്ചാണ് എ.ഓ.സി.ടി.എ തൃശൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. നീതിപൂർവ്വമായ ശമ്പളം ഉറപ്പാക്കുന്നത് വരെ നഴ്സുമാരുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് സംഘടന വ്യക്തമാക്കി. എ.ഓ.സി.ടി.എ മുൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് പ്രമോദ് കെ അയിലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പ്രീബനൻ ചുണ്ടേലപറമ്പിൽ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. സമരപ്പന്തലിലെ കടുത്ത ചൂടിൽ ആശ്വാസമായി സമരക്കാർക്ക് കുടിവെള്ളവും സംഘടന വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഖിൽ, അതുൽകൃഷ്ണ, രജീഷ്, സ്റ്റെഫിൻ, പിഷോൺ, സൗരവ് തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *