ഒമ്പതുങ്ങൽ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി കുട്ടൻ ഏരിയക്കാടന്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് കർമ്മങ്ങൾ പൂർത്തിയായത്. ഏപ്രിൽ 5 ഞായറാഴ്ചയാണ് മണ്ഡലത്തിലെ തന്നെ ശ്രദ്ധേയമായ കാവടിയുത്സവം അരങ്ങേറുന്നത്. ഉത്സവ ദിവസം രാവിലെ 6.30 മുതൽ വിവിധ സെറ്റുകളുടെ അഭിഷേകം ആരംഭിക്കും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വിവിധ ദേശങ്ങളിൽ നിന്നുള്ള കാവടികൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. എട്ട് പ്രമുഖ ദേശക്കാവടി സെറ്റുകളാണ് ഇത്തവണ ഉത്സവത്തിന് മാറ്റുകൂട്ടാൻ അണിനിരക്കുന്നത്. യുവചൈതന്യ സെറ്റ്, അമ്പലനട സെറ്റ്, തെക്കുമുറി യുവജന സംഘം, ശ്രീമുരുക സെറ്റ്, വേൽമുരുക സെറ്റ്, കുഞ്ഞാലിപ്പാറ സെറ്റ്, ടൗൺ സെറ്റ്, ശാന്തിനഗർ സെറ്റ് എന്നിവരാണ് പ്രധാന കാവടി സെറ്റുകൾ. വൈകിട്ട് 6.30-ന് ദീപാരാധനയും തുടർന്ന് രാത്രി 8 മണി മുതൽ പുലർച്ചെ വരെ നീളുന്ന കാവടിയാട്ടവും ഉത്സവത്തിന് സമാപനം കുറിക്കും.
ഒമ്പതുങ്ങൽ കൈലാസ ശിവക്ഷേത്രത്തിൽ കാവടി മഹോത്സവത്തിന് കൊടിയേറി






