nctv news pudukkad

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ അപകടം; യുവാവ് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ

ദേശീയപാത പുതുക്കാട് കാറിടിച്ച് യുവാവിന് ഗുരുതരമായി പരുക്കേറ്റു. ചത്തീസ്ഗഡ് സ്വദേശിയായ 24 വയസ്സുള്ള മൃത്യുൻജെയ്സിനാണ് പരുക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിലായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൃത്യുൻജെയ്സിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരുക്കേറ്റ ഇയാളെ ഉടൻതന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്. യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ പുതുക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *