nctv news pudukkad

മണ്ണംപേട്ടയില്‍ ഓട്ടോ അപകടം; 3 പേര്‍ക്ക് പരുക്ക്

മണ്ണംപേട്ട കരുവാപ്പടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.

വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശികളായ യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ഓട്ടോറിക്ഷ കരുവാപ്പടിയില്‍ വച്ച് നിയന്ത്രണം തെറ്റി സമീപത്തെ വീട്ടു മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. പരുക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ വെണ്ടോരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തെത്തിയ വരന്തരപ്പിള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *