nctv news pudukkad

പ്രധാനമന്ത്രി 29-ന് കേരളത്തിൽ; തൃശ്ശൂരിൽ വൻ റോഡ് ഷോ, പാലക്കാട് പൊതുസമ്മേളനം

കേരളത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ഈ മാസം 29-ന് തൃശ്ശൂരിലും പാലക്കാട്ടുമാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ നിശ്ചയിച്ചിട്ടുള്ളതെന്ന് ബിജെപി നേതാവ് എം.ടി രമേശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഒന്നാം ഘട്ടം മാർച്ച് 29-നും രണ്ടാം ഘട്ടം ഏപ്രിൽ ആദ്യവാരവുമായിരിക്കും.

മാർച്ച് 29-ന് വൈകുന്നേരം 4:30-ന് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രിയുടെ ബൃഹത്തായ റോഡ് ഷോ നടക്കും. തൃശ്ശൂർ റവന്യൂ ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും ഈ ആവേശകരമായ റോഡ് ഷോയിൽ അണിനിരക്കും. തുടർന്ന് പാലക്കാട് നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിക്കും.

Leave a Comment

Your email address will not be published. Required fields are marked *