nctv news pudukkad

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരുക്കില്ല

പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുൻപിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കെഎസ്ആർടിസി ബസിന് പുറകിൽ നിയന്ത്രണം തെറ്റിയെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനിന് തൊട്ടുപുറകിലുണ്ടായിരുന്ന കാറും ഇതോടെ അപകടത്തിൽപ്പെട്ടു. വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി ഇടിച്ചതോടെ വലിയൊരു അപകടസാഹചര്യമാണ് ഉണ്ടായതെങ്കിലും ആർക്കും പരുക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെയും കാറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *