nctv news pudukkad

കാപ്പ ലംഘിച്ചു; തൃശ്ശൂരിൽ കാലുകുത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ!

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പിടിയില്‍. കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടില്‍ രാജുവിനെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. 2025 ജൂലൈ 12 മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് തൃശൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് ലംഘിച്ച് 2026 മാര്‍ച്ച് 25ന് ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വടക്കുമുറി എന്ന സ്ഥലത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജു ആളൂര്‍, കൊടകര പൊലീസ് പരിധിയികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സുകളിലും നാല് അടിപിടി കേസുകളിലും അടക്കം ഏഴ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ഹരികുട്ടന്‍, എസ്‌ഐ മനു പി ചെറിയാന്‍, ജി എസ് ഐ ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സമീഷ്, സിപിഒമാരായ സിവില്‍ പോലീസ് ഓഫീസര്‍മാരായ സനില, രാജശേഖര്‍, ഹരികൃഷ്ണന്‍, വിനീഷ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *