പാലിയേക്കര ടോള്‍ കമ്പനിയെ കുരുക്കാന്‍ ഇഡി. മണ്ണുത്തി, ഇടപ്പള്ളി ദേശീയപാത നിര്‍മാണം ഏറ്റെടുത്ത ജി.ഐ.പി.എല്‍ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു
റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടി രൂപയുടെ നിക്ഷേപവും മരവിപ്പിച്ചു.പ്രദേശവാസികള്‍ സ്ഥിരം ഉന്നയിച്ചിരുന്ന ഗുരുതര ആരോപണങ്ങള്‍ ഇഡിയും കേസില്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങിയെന്ന് പ്രത്യക്ഷത്തില്‍ കാണാമായിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന് പറഞ്ഞ് എന്‍എച്ച്എഐയെ തെറ്റിദ്ധരിപ്പിച്ച് ടോള്‍ പിരിവ് ആരംഭിച്ചതായി ഇഡി പറയുന്നു. ദേശീയപാതയിലെ ബസ് ബേ നിര്‍മാണം ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിച്ചതില്‍ അപാകതയുണ്ടെന്നും ഇഡി കണ്ടെത്തില്‍. 125.21 കോടി രൂപയുടെ അധിക വരുമാനം കമ്പനി ഉണ്ടാക്കിയതായി …