ഹിന്ദി അധ്യാപക ട്രെയിനിങ്; ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കില്‍ ബിഎ ഹിന്ദി 50 ശതമാനം മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17 നും 35 നും മദ്ധ്യേ. പട്ടികജാതി – പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നോക്കകാര്‍ക്കും സീറ്റ് സംവരണം ലഭിക്കും. ഒക്ടോബര്‍ 25 ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. ഫോണ്‍: 04734296496, 8547126028.
വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്
തൃശ്ശൂര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ആവശ്യമായ യോഗ്യതകള്‍. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനായി രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2361216.
സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്
ചാവക്കാട് ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപക തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷകര്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089786684, 9656733066, 0487 2501965 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
താത്ക്കാലിക നിയമനം
കട്ടിലപ്പൂവം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയര്‍) തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് 2 ന് ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
താത്കാലിക നിയമനം
ചാലക്കുടി ഗവ. വനിത ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/ എന്‍.എ.സി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. വനിത ഐടിഐയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0480 2700816.
ഡിപ്ലോമ കോഴ്‌സ്; സീറ്റ് ഒഴിവ്
സി-ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷന്‍ നടത്തുന്ന ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 9895788155, 8547720167 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mediastudies.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.