ഒല്ലൂരില്‍ കടകളില്‍ മോഷണം നടത്തിയ പ്രതിയെ ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. ജൂലായ് ആറിന് ഒല്ലൂര്‍ സെന്ററിലെ പത്തോളം കടകളിലാണ് ഇയാള്‍ മോഷണം നടത്തിയത്. സംഭവശേഷം മോഷ്ടിച്ച പണവും മറ്റ് സാധനങ്ങളുമായി ഇയാള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ നിരവധി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തിരുവനന്തപുരത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.