nctv news pudukkad

കല്ലൂര്‍ കിഴക്ക് സെന്റ് റാഫേല്‍സ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ റാഫേല്‍ മാലാഖയുടെ ഊട്ടുതിരുനാള്‍ ആഘോഷിച്ചു

KALLUR CHURCH

ഊട്ടുനേര്‍ച്ചയില്‍ നിരവധി വിശ്വസികള്‍ പങ്കെടുത്തു. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. അനു ചാലില്‍ മുഖ്യ കാര്‍മികനായി. ഫാ. ജെസ്റ്റിന്‍ പൂഴിക്കുന്നേല്‍ സന്ദേശം നല്‍കി. വൈകീട്ട് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണ സമാപനത്തിനുശേഷം വര്‍ണകാഴ്ചകയും ബാന്‍ഡ്മേളവും നടന്നു. 15നാണ് എട്ടാമിടം. അന്ന് വൈകിട്ട് 6ന് ആലേങ്ങാട് ശ്രീദുര്‍ഗ മേളകലാക്ഷേത്രത്തിലെ 51 കലാകാരന്മാരുടെ പഞ്ചാരിമേളവും ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ ജീവകാരുണ്യപ്രവര്‍ത്തങ്ങളുടെ ഭാഗമായി രണ്ടാമത്തെ ഗ്രേയ്സ് ഹോം നിര്‍മാണം പൂര്‍ത്തീകരിച്ചതായും 50 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തതായും വികാരി അറിയിച്ചു. ഫാ. വര്‍ഗീസ് തരകന്‍, ട്രസ്റ്റി ലിജോ പാറേക്കാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി കാവില്‍, കോര്‍ഡിനേറ്റര്‍ സജി പനോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *