nctv news pudukkad

nctv news logo
nctv news logo

എരുമപ്പെട്ടി പന്നിത്തടത്ത് മരത്തംകോട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ മണ്ണംപേട്ട സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

ARREST

വരന്തരപ്പിള്ളി മണ്ണംപേട്ട പാലക്കുന്നില്‍ വീട്ടില്‍  സനോജിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പന്നിത്തടത്ത് കോഴിക്കട നടത്തിയിരുന്ന സജീറിനെയാണ് പ്രതിയും കൂട്ടുപ്രതികളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കോടതിയില്‍ കീഴടങ്ങി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സനോജിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കേസിലെ മറ്റു പ്രതികളായ എയ്യാല്‍ സ്വദേശി രാഹുലിനേയും കൈപ്പറമ്പ് സ്വദേശി സയ്യിദ് അബ്ദുറഹ്മാനേയും  പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ വിയ്യൂര്‍ സബ് ജയിലില്‍ റിമാന്റിലാണ്. പന്നിത്തടത്ത് ചിക്കന്‍ സെന്റര്‍ നടത്തുന്ന സെജീറിനെ കഴിഞ്ഞ മാസം  15-ാം തീയതിയാണ് കടയ്ക്ക് മുന്നില്‍വച്ച് പ്രതികള്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാളുകള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ സെജീറിന്റെ രണ്ട് കൈകള്‍ക്കും വെട്ടേറ്റ് ഗുരതര പരുക്ക് പറ്റിയിട്ടുണ്ട്. സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്യുന്നത് സജീര്‍ ചോദ്യംചെയ്യുകയും ഇവര്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. 

Leave a Comment

Your email address will not be published. Required fields are marked *