സന്തോഷത്തോടെ സ്‌കൂളിലെത്തിയ കുട്ടികളെ തളര്‍ത്തിയ വാര്‍ത്ത സ്‌കൂളില്‍ നടന്ന പച്ചക്കറി മോഷണത്തെക്കുറിച്ചായിരുന്നു.
തങ്ങള്‍ വളവും വെള്ളവും നല്‍കി നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ ആരോ പിഴുതെടുത്ത നിലയിലായിരുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിലേക്കായി മാസങ്ങള്‍ക്കു മുന്‍പാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. എന്നാല്‍ പച്ചക്കറി വിളവെടുക്കാന്‍ പാകമായപ്പോള്‍ കുരുന്നു മനസിനെ വേദനിപ്പിച്ച് ഏതോ സാമൂഹ്യവിരുദ്ധര്‍ രാത്രിയുടെ മറവില്‍ പച്ചക്കറി മുഴുവന്‍ പറിച്ചെടുത്തു. നിറയുന്ന വിഷമത്തിലും ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന അപേക്ഷയും കുട്ടികള്‍ പങ്കുവെച്ചു. ഇതിനു മുന്‍പും കൊള്ളി നട്ടപ്പോള്‍ സമാനമായ രീതിയില്‍ കൊള്ളി നഷ്ടപ്പെട്ടിരുന്നു എന്ത് ബുദ്ധിമുട്ടിലായാലും സഹായം ചെയ്യാമെന്നും കുഞ്ഞുങ്ങളുടെ അധ്വാനത്തെ നശിപ്പിക്കുന്ന ദ്രോഹനടപടിയില്‍ നിന്നും പിന്‍മാറണമെന്നുമാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി ചെയ്യുന്നവരോട് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
ചെങ്ങാലൂര്‍ രണ്ടാംകല്ല് എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി. കവര്‍ന്നത് പണമല്ല പച്ചക്കറിയാണ്
