nctv news pudukkad

nctv news logo
nctv news logo

 എല്‍ഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം സംഘടിപ്പിച്ച കാല്‍നട പ്രചരണ ജാഥയ്ക്ക് സമാപനമായി. ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനും എതിരെയായിരുന്നു ജാഥ

ldf pudukad

ചൊവ്വാഴ്ച രാവിലെ പുതുക്കാട് റെയില്‍വെ പരിസരത്ത് നിന്നും ആരംഭിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ നാട്ടുകാര്‍ ഉജ്ജ്വലവരവേല്‍പ്പാണ് ഒരുക്കിയിരുന്നത്. വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും കരിമരുന്നു പ്രയോഗവും വരവേല്‍പ്പുകള്‍ക്ക് മകുടം ചാര്‍ത്തി. വിവിധ കേന്ദ്രങ്ങളില്‍ ജാഥ ക്യാപ്റ്റന്‍ കെ കെ രാമചന്ദ്രന്‍ എം എല്‍ എ, വൈസ് ക്യാപ്റ്റന്‍ പി കെ ശേഖരന്‍, മാനേജര്‍ പി കെ ശിവരാമന്‍, എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ ടി എ രാമകൃഷ്ണന്‍, കെ ജെ ഡിക്‌സന്‍, എന്‍ എന്‍ ദിവാകരന്‍, സി യു പ്രിയന്‍, എം ആര്‍ രഞ്ജിത്ത്, ഇ കെ അനൂപ്, പി എം നിക്‌സണ്‍, സരിത രാജേഷ്, സുനന്ദ ശശി, കെ എ സുരേഷ്, കെ എം വാസുദേവന്‍, എന്നിവര്‍ പ്രസംഗിച്ചു. ആമ്പല്ലൂരില്‍ ചേര്‍ന്ന സമാപന സമ്മേളനം സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. കെ എം ചന്ദ്രന്‍ അദ്ധ്യക്ഷനായി. ജോര്‍ജ് താഴെക്കാടന്‍, രാഘവന്‍ മുളങ്ങാടന്‍, എന്‍ സി സിഗു
എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *