nctv news pudukkad

nctv news logo
nctv news logo

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആറ്റപ്പിള്ളി പാലം നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, കുറുമാലിമുളങ്ങ്, കോടാലി വെള്ളിക്കുളങ്ങര റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പുതുക്കാട് സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സെബി കൊടിയന്‍, കെ. ഗോപാലകൃഷ്ണന്‍, കല്ലൂര്‍ ബാബു, യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ലിന്റോ പള്ളിപറമ്പന്‍, രജനി സുധാകരന്‍, പി.പി. ചന്ദ്രന്‍, റീന ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *