മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളും രണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി. അടുക്കുകളായ പാറക്കെട്ടുകള്‍ അതില്‍ പച്ചപ്പ് വലിഞ്ഞു മുറുകിയ കണക്കെ വള്ളികള്‍ ഇരുവശങ്ങളിലും കാവലിന് ഒട്ടകപ്പക്ഷികള്‍, ജി.എല്‍.പി.സ്‌കൂള്‍ മറ്റത്തൂര്‍ അവിട്ടപ്പിള്ളിയുടെ കവാടം മാടി വിളിക്കുന്നത് ഇങ്ങനെയാണ്. ഉള്ളിലേക്ക് എത്തിയാലോ വാ പിളര്‍ന്ന ഗൊറില്ലയുടെ ഗുഹ! അതിനുള്ളിലൂടെ കടന്ന് ചെന്നാലോ അറിവും കൗതുകവും പകരുന്ന കാഴ്ചകള്‍… എവിടേക്ക് നോക്കിയാലും ജിജ്ഞാസ ഉണര്‍ത്തുന്ന കാഴ്ചകള്‍. ജില്ലയിലെ ആദ്യത്തെ മോഡല്‍ പ്രീ െ്രെപമറിയായി ഉയര്‍ത്തപ്പെട്ട അവിട്ടപ്പിള്ളി മറ്റത്തൂര്‍ ജി.എല്‍.പി.സ്‌കൂളിലെ പുതിയ കാഴ്ചകളാണിവ. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അനുവദിച്ച 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ 5 ക്ലാസ്സ് മുറികളും ചിത്രമൂലയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ സമര്‍പ്പണ ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് മുഖ്യാതിഥിയായിരുന്നു. അസി. എഞ്ചിനിയര്‍ പി.കെ. അജയകുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക എം.എസ്. ബീന, കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത രാജീവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സനല ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍, പഞ്ചായത്തംഗങ്ങളായ ഷൈനി ബാബു, കെ.ആര്‍. ഔസേപ്പ്, കെ.എസ്. ബിജു, പിടിഎ പ്രസിഡന്റ് പി.ആര്‍. വിമല്‍ എന്നിവര്‍ പ്രസംഗിച്ചു.