തലോരില്‍ സ്വകാര്യ ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പെട്ടിഓട്ടോയില്‍ എതിര്‍ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. പാലിയേക്കരയില്‍ വര്‍ക്ക്‌ഷോപ്പിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.