കെല്‍ട്രോണ്‍ ജേണലിസം പഠനം.
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2023-24 ബാച്ചുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് യോഗ്യത രേഖകള്‍ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷ അയക്കേണ്ട വിലാസങ്ങള്‍: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673 002.കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014. ഫോണ്‍: 9544958182.
പടവുകള്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന ‘പടവുകള്‍’ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിധവകളായ അമ്മമാരുടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ് എന്നിവയ്ക്കാണ് ധനസഹായം നല്‍കുക. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
നവ കേരള സദസ്സ്; പുതുക്കാട് മണ്ഡലം സംഘാടകസമിതി യോഗം 16ന്
പുതുക്കാട് നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബര്‍ 16 ന് തലോര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 11 ന് കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരും.
താല്‍ക്കാലിക നിയമനം
തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഐടിഐ, ടിഎച്ച്എസ് പ്ലംബര്‍, ഇലക്ട്രിക്കല്‍ ട്രേഡുകള്‍ പാസ്സായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 17 ന് രാവിലെ 11 ന് അസ്സല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0487 2334144.
മില്‍മ പാര്‍ലര്‍ തുടങ്ങുന്നതിന് വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്കായി മില്‍മ ഷോപ്പി, മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശ്ശൂര്‍ രാമനിലയത്തിന് സമീപമുള്ള കോര്‍പ്പറേഷന്റെ തൃശ്ശൂര്‍ ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331556, 9400068508.
സ്വയംതൊഴില്‍ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ 60,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കുന്ന സ്വയംതൊഴില്‍ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂര്‍ ജില്ലയിലെ 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. വരുമാന പരിധി ആറ് ലക്ഷം രൂപ. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331556, 9400068508.
വ്യക്തിഗത വായ്പ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സ്വന്തം ജാമ്യ സര്‍ട്ടിഫിക്കറ്റ് ഈടായി സ്വീകരിച്ചുകൊണ്ട് നാല് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. 18 നും 55 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331556, 9400068508.