വാഹനമിടിച്ച് തകരാറിലായ പുതുക്കാട് റെയില്‍വേ ഗേറ്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെയാണ് വാഹനമിടിച്ച് തകരാറിലായ പുതുക്കാട് റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വാഹനം ഇടിച്ച് ഗേറ്റ് തകരാറിലായതെന്നാണ് പ്രാഥമിക വിവരം. ഗേറ്റ് കണ്‍ട്രോള്‍ റൂമിന്റെ എതിര്‍വശത്തുള്ള ഗേറ്റാണ് തകരാറിലായത്. രണ്ടാഴ്ച മുന്‍പാണ് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. പെട്ടെന്ന് ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെയും വലച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പ്രശ്‌നം പരിഹരിച്ചത്.