പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇരുമ്പ് നിര്‍മാണ സാമഗ്രികള്‍ കൊണ്ടുവന്ന പെട്ടി ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. ചുമട്ടുതൊഴിലാളിയാണ് ബേബി. ബുധനാഴ്ച ഉച്ച ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഇരുമ്പ് ചാനല്‍ ഇറക്കുന്നതിനായി നാലു ചുമട്ടുതൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം നിയന്ത്രണം തെറ്റി മറിയുന്നതിനിടെ മറ്റ് മൂന്ന് പേര്‍ എതിര്‍ ദിശയിലേക്ക് ചാടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ ബേബി ചാടിയതിന് പിന്നാലെ ഇരുമ്പ് നിര്‍മാണ സാമഗ്രികള്‍ ഉള്‍പ്പെടെ വാഹനം ബേബിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബേബിയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.