nctv news pudukkad

nctv news logo
nctv news logo

ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി

ollur arrest

ഒല്ലൂര്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തുന്ന പെരുവാങ്കുളങ്ങര സ്വദേശി ഐനിക്കല്‍ വീട്ടില്‍ 24 വയസ്സുള്ള നവീന്‍ ജോയ് ആണ് അറസ്റ്റിലായത്. പ്രതി ഇത്തരത്തില്‍ മേഖലയില്‍ പാര്‍ക്ക് ചെയ്ത അഞ്ചോളം വാഹനങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്. ഒല്ലൂരിലുള്ള സ്ഥാപനത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയിലും, ഒല്ലൂരിലെ സിനിമാ തിയേറ്ററിനടുത്തും, ലയണ്‍സ് ക്ലബിനടുത്തും, ഒല്ലൂര്‍ പള്ളി ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു മോഷണം. ഭൂരിഭാഗം മോഷണവും നടത്തിയത് രാത്രിയിലാണ്. നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, വാഹനങ്ങള്‍ പരിശോധിച്ചും ദിവസങ്ങളോളം പ്രതിയെ നിരീക്ഷിച്ചും ആണ് പിടികൂടിയത്. പ്രതി വീണ്ടും ഇത്തരത്തില്‍ മോഷണം നടത്താന്‍ ഒല്ലൂരില്‍ എത്തിയപ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. മണ്ണുത്തി, ഒല്ലൂര്‍, കൊടകര, പുതുക്കാട് എന്നീ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ബൈക്ക് മോഷണം, എം.ടി.എം. കവര്‍ച്ച, ക്ഷേത്ര കവര്‍ച്ച തുടങ്ങി നാലോളം കേസുകള്‍ നിലവിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *