nctv news pudukkad

കരുവന്നൂരില്‍ സഹകരണ കൊള്ളയാണ് നടക്കുന്നതെന്നും റേഷന്‍ കട മുതല്‍ സെക്രട്ടറിയേറ്റ് വരെ അഴിമതിയാണെന്നും ആരോപിച്ച് യുഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

PADAYATHRA

ചെങ്ങാലൂര്‍ എടത്തൂട്ട്പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ജാഥാ ക്യാപ്റ്റന്‍ ടി.എസ.് രാജുവിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍ ജോസ്, കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ജാഥാ കണ്‍വീനര്‍മാരായ ഷാജു കാളിയേങ്കര, കെ.ജെ. ജോജു, മാനേജര്‍ വി.കെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം പുതുക്കാട് സെന്ററില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി. പോളി ഉദ്ഘാടനം ചെയ്തു. രജനി സുധാകരന്‍, ടി.വി.പ്രഭാകരന്‍, വി.കെ. വേലുക്കുട്ടി, പി.ഡി. ജെയിംസ്, ഷൈനി ജോജു, രതി ബാബു, സതി സുധീര്‍, സച്ചിന്‍ ഷാജു, ലിന്‍സന്‍ പല്ലന്‍, ജെയിംസ് പറപ്പിള്ളി, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *