nctv news pudukkad

nctv news logo
nctv news logo

latest news

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നന്തിക്കര ജനകീയ ഹോട്ടലില്‍ 5 ദിവസം നീണ്ടു നില്‍ക്കുന്ന കഞ്ഞി വിതരണം ആരംഭിച്ചു

 പഞ്ചായത്തിന്റെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ചാണ് പരിപാടി നടപ്പാക്കുന്നത്. കഞ്ഞി  വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ഷൈലജ അധ്യക്ഷയായി. കാര്‍ത്തിക ജയന്‍, എന്‍.എം. പുഷ്പാകരന്‍, ബീന സുരേന്ദ്രന്‍, കെ.സി. പ്രദീപ്, ജി. സബിത, ഡോ. ഹെന്റി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

amballur obit

രണ്ട് ദിവസം മുന്‍പ് ആമ്പല്ലൂര്‍ എരിപ്പോട് നിന്നും കാണാതായ വയോധികനെ ആലുവ കരുമാലൂര്‍ മാമ്പ്രപ്പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ കെ.സി. പോളാണ് മരിച്ചത്. 72 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍- ബെഞ്ചമിന്‍, ഷാര്‍ലെറ്റ്. സംസ്‌കാരം പിന്നീട്.

pallikunnu church

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി

വികാരി ഫാദര്‍ ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് അഗസ്റ്റിന് വാതില്ലാ അധ്യക്ഷനായി. ഇ.എ. ഓമന മുഖ്യപ്രഭാഷണം നടത്തി. സഹവികാരി ഫാദര്‍ സജില്‍ കണ്ണനായ്ക്കല്‍, സിസ്റ്റര്‍ ആഷ, കേന്ദ്രസമിതി കണ്‍വീനര്‍ ജോയ് ആറ്റുപുറം, ഏകോപന സമിതി പ്രസിഡന്റ് ജീസ് ചിറമ്മല്‍, വിശ്വാസ പരിശീലന സെക്രട്ടറി ലിജി ജോസ്, ടി.ജെ. ടോണി, എഡ്‌വിന്‍ തെക്കുംപുറം, ജോണ്‍ ബിജു, സെറിന്‍ ബിജു, ഡോണ്‍ ബ്രിട്ടോ, ശാന്തി മരിയ എന്നിവര്‍ സന്നിഹിതരായി.  സമാപന യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാദര്‍ …

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ഉപവാസയജ്ഞം നടത്തി Read More »

pks

പികെഎസ് വെള്ളിക്കുളങ്ങര ലോക്കല്‍ കണ്‍വന്‍ഷന്‍ കോടാലിയില്‍ ചേര്‍ന്നു

ജില്ലാ പ്രസിഡന്റ് എം.കെ. സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ശിവന്‍ അദ്ധ്യക്ഷനായി. പി.സി. ഉമേഷ്, അശ്വതി വിബി, പി.വി. മണി, പി.കെ. രാജന്‍, കെ.കെ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ കെ.കെ. ശിവനെ പ്രസിഡന്റായും കെ.കെ. ഷാജുവിനെ സെക്രട്ടറിയായും സംഗീത, സജീവനെ ട്രഷററായും തിരഞ്ഞെടുത്തു.

veloopadam church

പ്രസിദ്ധമായ വേലുപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി

ഫാദര്‍ ജോബ് വടക്കന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാദര്‍ ഡേവിസ് ചെറയത്ത്, അസിസ്റ്റന്റ് വികാരി ഫാദര്‍ തോമസ് ഊക്കന്‍, കൈകാരന്മാരന്മാരായ ബേബി എടാട്ടുകാരന്‍, പോള്‍ പയ്യപ്പിള്ളി, ഔസേപ്പ് എറ്റുമാനൂക്കാരന്‍, പോളി കണ്ണംകൂടം, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കുഴിയാനി മറ്റത്തില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ റോബിന്‍ കൊച്ചുപുരയ്ക്കല്‍, ഷിജോ ഞെരിഞ്ഞാംപിള്ളി, ഭാരവാഹികളായ ജേക്കബ് നടുവില്‍പീടിക, പോള്‍ മഞ്ഞളി, മനോജ് കോഴിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 15നാണ്് ഊട്ടു തിരുനാള്‍ നടക്കുന്നത്. തുടര്‍ന്നുള്ള എല്ലാ …

പ്രസിദ്ധമായ വേലുപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി Read More »

alagappa road

 അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ തെക്കേക്കര അങ്കണവാടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓവര്‍സിയര്‍ പ്രവീണ്‍, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. വിനോദ്, പഞ്ചായത്ത് അംഗം വി.കെ. വിനീഷ്, വി.കെ. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.എംഎല്‍എ ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ചെലവിലായിരുന്നു നിര്‍മാണം.

water atm

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം ഒരുങ്ങുന്നു

 വരന്തരപ്പിള്ളി സെന്റര്‍, ചിമ്മിനി ഡാം എന്നിവിടങ്ങളിലാണ് വാട്ടര്‍ എടിഎം സ്ഥാപിക്കുന്നത്. വിനോദസഞ്ചാരികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന എടിഎം ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയല്‍ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തത്. 24 മണിക്കൂറും വാട്ടര്‍ എടിഎം പ്രവര്‍ത്തിക്കും. ഫില്‍റ്റര്‍ ചെയ്ത് ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ ലഭിക്കുക. വരന്തരപ്പിള്ളി സെന്ററിലെ നിലവിലുള്ള കുഴല്‍ കിണര്‍, ചിമ്മിനി ഡാം പരിസരത്ത് പുതിയതായി കുഴിച്ച കുഴല്‍ കിണര്‍ …

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ വാട്ടര്‍ എടിഎം ഒരുങ്ങുന്നു Read More »

Hb12 @ mattathur

 സ്ത്രീകളിലെ വിളര്‍ച്ച രോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി

രാജ്യത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതി  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മറ്റത്തൂരില്‍ നടപ്പാക്കിയ ലിംഗസമത്വ പദവി പഠനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.  ശരാശരി വരുമാനമുള്ള കുടുംബങ്ങളില്‍ പോലും വിളര്‍ച്ച മൂലമുള്ള  ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തി വിളര്‍ച്ച പരിഹരിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. വിളര്‍ച്ചയുള്ളവരെ  കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ലഭ്യമാക്കി പഞ്ചായത്തിലെ 15നും 60നും …

 സ്ത്രീകളിലെ വിളര്‍ച്ച രോഗം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് മറ്റത്തൂര്‍ പഞ്ചായത്തില്‍ എച്ച്ബി 12 @ മറ്റത്തൂര്‍ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി Read More »

PVS SCHOOL

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.എസ്. മുരളി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അനുമോദിച്ചു. വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ വിന്‍സന്‍ പല്ലിശ്ശേരിയെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം റീന ഫ്രാന്‍സിസ്, പഞ്ചായത്ത് അംഗം കെ.വി. സുഭാഷ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ലേഖ എന്‍. മേനോന്‍, പ്രധാനാധ്യാപിക കെ.എസ്. …

പറപ്പൂക്കര പിവിഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു Read More »

ANTI DRUG PRGM

വരന്തരപ്പിള്ളി നന്തിപുലത്ത് ലഹരിക്കെതിരെ പോസ്റ്റര്‍ പ്രചരണവുമായി കുരുന്നുകള്‍

നന്തിപുലം ലഹരിവിരുദ്ധ ജനജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ മഴവില്‍കൂട്ടം ബാലസംഘത്തിലെ കുട്ടികളാണ് ലഹരിക്കെതിരെയുള്ള പ്ലകാര്‍ഡുകളുമായി പോസ്റ്റര്‍ പ്രചരണം നടത്തിയത്. നന്തിപുലത്തെ പ്രദേശത്തെ പലയിടങ്ങളിലും കുട്ടികള്‍ പോസ്റ്റര്‍ പതിച്ചു. നന്തിപുലം ലഹരിവിരുദ്ധ ജനജാഗ്രത സമിതി സെക്രട്ടറി സി.എസ്. ദിലീപ് കുമാര്‍, കരയോഗം സെക്രട്ടറി സി.എ. വേലു, മഴവില്‍ക്കൂട്ടം ബാലസംഘം പ്രവര്‍ത്തകരായ അഞ്ജലി, സി.ബി. ഭാഗ്യരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

ROAD CLOSED

ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ ഗതാഗത നിയന്ത്രണം

ചെങ്ങാലൂര്‍ മാട്ടുമല റോഡില്‍ റെസ്‌റ്റോറേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പണി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

MATTATHUR VAYAJANAM

മറ്റത്തൂര്‍ പഞ്ചായത്ത് വാസുപുരം വാര്‍ഡ് വയോജന ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയോജനസംഗമവും ഔഷധ കഞ്ഞി വിതരണവും സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ സുധീഷ് അധ്യക്ഷത വഹിച്ചു. വയോജന ക്ലബ്് പഞ്ചായത്തുതല സെക്രട്ടറി എ.കെ. രാജന്‍, വാര്‍ഡ് തല സെക്രട്ടറി മേരി പടിക്കലാന്‍  എന്നിവര്‍ പ്രസംഗിച്ചു.  എ.കെ. രാജനെ പ്രസിഡന്റായും മേരി പടിക്കലാനെ സെക്രട്ടറിയായും ജോണിയെ ട്രഷററായും തെരഞ്ഞെടുത്തു. 

PUDUKAD SCHOOL

ക്ലാസ് മുറികളില്‍ പാഠപുസ്തകങ്ങളില്‍ മാത്രം വിദ്യാര്‍ത്ഥികളെ ഒതുക്കി നിര്‍ത്താതെ മണ്ണിനെ അറിയുകയാണ് പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ കണ്ണംബത്തൂരിലുള്ള വനിത വ്യവസായ കേന്ദ്രത്തിലെ ഭൂമിയില്‍ സ്ഥലമാണ് കൃഷി ഭൂമിയായി മാറിയത്. ഓണക്കാല വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിയും ചെണ്ടുമല്ലികൃഷിയുമാണ് ഇവിടെ നടത്തിയത്. വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, കൊത്തമര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. വിഷരഹിത പച്ചക്കറിയ്ക്കായി ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പാഠ്യപദ്ധതിയുടെ ഭാഗമായും കൂടിയാണ് കൃഷി ഒരുക്കിയത്. മണ്ണൊരുക്കല്‍, നടീല്‍, വളമിടല്‍ തുടങ്ങീ കൃഷിയുടെ ആരംഭം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് …

ക്ലാസ് മുറികളില്‍ പാഠപുസ്തകങ്ങളില്‍ മാത്രം വിദ്യാര്‍ത്ഥികളെ ഒതുക്കി നിര്‍ത്താതെ മണ്ണിനെ അറിയുകയാണ് പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ Read More »

thalore accident

തലോരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു

ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. പ്രദേശത്ത് വൈദ്യുത വിതരണം തടസപ്പെട്ടു.

commercial gas

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍

ജൂലൈയില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും. അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക പാചക വാതകത്തിന്റെ വില ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് അവസാനമായി പരിഷ്‌കരിച്ചത്

toll plaza

ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ടി.എന്‍. പ്രതാപന്‍ എംപി കത്ത് നല്‍കി 

അശാസ്ത്രീയമായ നിര്‍മാണവും റോഡ് പരിപാലനത്തിലെ അലംഭാവവും മൂലം യാത്രക്കാര്‍ക്ക് ദുരിതം മാത്രമാണ് ഇവിടെ സമ്മാനിക്കുന്നതെന്നും എംപി ആരോപിച്ചു. ദേശീയപാത 544 മണ്ണുത്തി ഇടപ്പള്ളി പാതയുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ നിര്‍മ്മാണ കമ്പനി ടോള്‍ പിരിവില്‍ മാത്രമാണ് താല്പര്യം കാണിക്കുന്നെന്നാണ് എംപിയുടെ ആരോപണം. 721.17 കോടി രൂപയുടെ നിര്‍മ്മാണ കരാറുള്ള കമ്പനി 2012 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ വരെ 1210 കോടി ടോള്‍ വഴി പിരിച്ചെടുത്തു. കരാര്‍ പ്രകാരം 2028 വരെ ടോള്‍ പിരിവ് തുടര്‍ന്നാല്‍ ഏകദേശം നാലായിരം …

ദേശീയപാത 544 ലെ പാലിയേക്കര ടോള്‍ പ്ലാസ അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ടി.എന്‍. പ്രതാപന്‍ എംപി കത്ത് നല്‍കി  Read More »

KODAKARA PENSIONERS

മൂന്നുമാസക്കാലമായി കലാപ അന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു

 പുതുക്കാട് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷനായി. പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത്, ഇ.ഡി. ഡേവിസ്, കെ.എം. ശിവരാമന്‍, കെ.വി. രാമകൃഷ്ണന്‍, ഐ.ആര്‍.ബാലകൃഷ്ണന്‍, കെ. സുകുമാരന്‍, കെ. സദാനന്ദന്‍, പി.വി. ശാര്‍ങ്ഗന്‍, പി.തങ്കം എന്നിവര്‍ പ്രസംഗിച്ചു.

chengalur hospoital

ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്ന കര്‍ക്കിടക കഞ്ഞി വിതരണം പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

 ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. സോമസുന്ദരന്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ചു ജോണ്‍ , യോഗ പരിശീലകന്‍ രജീഷ്, ജോണി, ട്രീസ എന്നിവര്‍ പ്രസംഗിച്ചു. അഞ്ച് ദിവസങ്ങളിലായി നൂറോളം പേര്‍ക്ക് കഞ്ഞി വിതരണം ഉണ്ടായിരിക്കും. 

varandarapilly march

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കള്ളകേസെടുക്കുന്നുവെന്നാരോപിച്ച് വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിന്റെ ഭാഗമായാണ് അളഗപ്പനഗര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷനു മുന്നിലെ റോഡില്‍ വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.എല്‍. ജോസ്, ആന്റണി …

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കള്ളകേസെടുക്കുന്നുവെന്നാരോപിച്ച് വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി Read More »

pudukad station march

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെ തിരെയും കള്ളക്കേസുകള്‍ എടുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബം കേന്ദ്രീകരിച്ച് അഴിമതി നടക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് കെപിസിസി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെകട്ടറി സെബി കൊടിയന്‍. യുഡിഎഫ് കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ലിന്റോ പള്ളിപറമ്പന്‍, പി.പി.ചന്ദ്രന്‍, കെ.ജെ. ജോജു, പി.കെ. പ്രസാദ്, സി.രവീന്ദ്രനാഥ്, ടി.ഡി. വാസുദേവന്‍, എം. ശ്രീകുമാര്‍, ഷാഫി കല്ലൂപറമ്പില്‍, ഏ.എം. ബിജു, ഹരീഷ് കുമാര്‍, പി.ഡി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ സ്റ്റാന്‍ ലോ …

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെ തിരെയും കള്ളക്കേസുകള്‍ എടുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ കുടുംബം കേന്ദ്രീകരിച്ച് അഴിമതി നടക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി Read More »