nctv news pudukkad

മൂന്നുമാസക്കാലമായി കലാപ അന്തരീക്ഷം തുടരുന്ന മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു

KODAKARA PENSIONERS

 പുതുക്കാട് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ചടങ്ങ് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷനായി. പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത്, ഇ.ഡി. ഡേവിസ്, കെ.എം. ശിവരാമന്‍, കെ.വി. രാമകൃഷ്ണന്‍, ഐ.ആര്‍.ബാലകൃഷ്ണന്‍, കെ. സുകുമാരന്‍, കെ. സദാനന്ദന്‍, പി.വി. ശാര്‍ങ്ഗന്‍, പി.തങ്കം എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *