ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. പ്രദേശത്ത് വൈദ്യുത വിതരണം തടസപ്പെട്ടു.
തലോരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു
