nctv news pudukkad

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍

commercial gas

ജൂലൈയില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും. അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക പാചക വാതകത്തിന്റെ വില ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് അവസാനമായി പരിഷ്‌കരിച്ചത്

Leave a Comment

Your email address will not be published. Required fields are marked *