nctv news pudukkad

ക്ലാസ് മുറികളില്‍ പാഠപുസ്തകങ്ങളില്‍ മാത്രം വിദ്യാര്‍ത്ഥികളെ ഒതുക്കി നിര്‍ത്താതെ മണ്ണിനെ അറിയുകയാണ് പുതുക്കാട് ജിവിഎച്ച്എസ് സ്‌കൂളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

PUDUKAD SCHOOL

പുതുക്കാട് ഗ്രാമ പഞ്ചായത്തിന്റെ കണ്ണംബത്തൂരിലുള്ള വനിത വ്യവസായ കേന്ദ്രത്തിലെ ഭൂമിയില്‍ സ്ഥലമാണ് കൃഷി ഭൂമിയായി മാറിയത്. ഓണക്കാല വിപണി ലക്ഷ്യമാക്കി പച്ചക്കറി കൃഷിയും ചെണ്ടുമല്ലികൃഷിയുമാണ് ഇവിടെ നടത്തിയത്. വെണ്ട, വഴുതിന, പച്ചമുളക്, തക്കാളി, കൊത്തമര തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. വിഷരഹിത പച്ചക്കറിയ്ക്കായി ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. വിദ്യാര്‍ത്ഥികളിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും പാഠ്യപദ്ധതിയുടെ ഭാഗമായും കൂടിയാണ് കൃഷി ഒരുക്കിയത്. മണ്ണൊരുക്കല്‍, നടീല്‍, വളമിടല്‍ തുടങ്ങീ കൃഷിയുടെ ആരംഭം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചെയ്തത്. വിഎച്ച്എസ്ഇ വിഭാഗത്തിലെ 50 കുട്ടികളും എന്‍എസ്എസ് യൂണിറ്റും സംയുക്തമായാണ് കൃഷിക്ക് ചുക്കാന്‍ പിടിച്ചത്്. വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ഷാജു കാളിയേങ്കര നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സതി സുധീര്‍ മുഖ്യാഥിതിയായി. പ്രിന്‍സിപ്പല്‍ കെ.എ. സംഗീത, പ്രധാന അദ്ധ്യാപിക ബിന്ദു, അധ്യാപികയായ ബേബി, പിടി എ വൈസ് പ്രസിഡന്റ് വിജിത ശിവദാസ്, ഗോപന്‍ നൊച്ചിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *