nctv news pudukkad

nctv news logo
nctv news logo

latest news

parappukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടില്‍ വിതരണത്തിന്റെ ആദ്യഘട്ടം നടത്തി

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി പ്രദീപ് അധ്യക്ഷനായി. എന്‍.എം. പുഷ്പാകരന്‍, ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.

മനകുളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായികൊടകര ഗവ.എല്‍ പി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി

ക്യാംപിന് ഡോ. വിഷ്ണു പിള്ള, പ്രിന്‍സ് ജോണ്‍, ഇ. ശശാങ്കന്‍ നായര്‍, പി. രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, കെ.വി. രാമജയന്‍, പി. പങ്കജാക്ഷന്‍, അനില്‍ വടക്കേടത്ത്, സഞ്ജീവ് കെ. മേനോന്‍, ബി. ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാംപില്‍ നിന്നും 31 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുത്തു. എല്ല മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ക്യാംപ് നടത്തുന്നത്.

trikur panchayath

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം നടത്തി

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവിസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്‍, മായാ രാമചന്ദ്രന്‍ ഹനിത ഷാജു, ഷീബ നികേഷ്, പ്രധാനാധ്യാപിക ജസീമ എന്നിവര്‍ സന്നിഹിതരായി. 

ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് & ഡീലേഴ്‌സ് അസോസിയേഷന്‍ സിഐടിയു പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു

സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍, സിഐടിയു വരന്തരപ്പിള്ളി പഞ്ചായത്ത് കണ്‍വീനര്‍ സന്തോഷ് തണ്ടാശ്ശേരി, എന്‍.എ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് പി.കെ. ശിവരാമന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി, സെക്രട്ടറി എന്‍.എ. സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.കെ. അശോകന്‍, ട്രഷറര്‍ ലൈവിന്‍ സേവ്യര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഒരു കോടി ഫല വൃക്ഷ തൈ വിതരണം പദ്ധതി പ്രകാരം ഫലവൃക്ഷതൈകള്‍ 75% സബ്‌സിഡിയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. റംബൂട്ടാന്‍ റെഡ്, ബെയര്‍ ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട് ,ജബോട്ടീകാബ, പ്ലാവ് തേന്‍വരിക്ക എന്നീ 5 തൈകള്‍ അടങ്ങിയ 250 യൂണിറ്റ് എന്ന തരത്തില്‍ ആകെ 1250 തൈകളാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു

കൊടകര കുടുംബാരോഗ്യ കേന്ദ്രവും പേരാമ്പ്ര അപ്പോളോ ടയേഴ്‌സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ അംഗങ്ങള്‍ തൊഴില്‍ ചെയ്യുന്ന തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍. 2500 ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ ആദ്യഘട്ട സ്‌ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പേരാണ് രോഗനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്. വിവിധ മെഡിക്കല്‍ വിഭാഗങ്ങളില്‍ നിന്നുള്ള ജില്ലയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനമാണ് ക്യാമ്പില്‍ ഒരുക്കിയത്. പ്രാഥമിക രോഗനിര്‍ണയ പരിശോധനകള്‍, സംശയനിവാരണം എന്നിവയ്ക്ക് പുറമേ സൗജന്യ ടെസ്റ്റുകള്‍, തുടര്‍ന്നുള്ള ചികിത്സ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും …

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്യാന്‍ തൃശൂരിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു Read More »

trikur panchayath

തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യപരിപാലനത്തിനായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, മായ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബൊക്കാഷി ബക്കറ്റ് ഉപയോഗിക്കേണ്ട രീതിയെ പറ്റി ഗുണഭോക്താക്കള്‍ക്ക് ക്ലാസ് നല്‍കി. ഇപ്പോള്‍ ബൊക്കാഷി ബക്കറ്റുകള്‍ കിട്ടിയ ഗുണഭോക്താക്കള്‍ ആയത് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്ക് ബൊക്കാഷി ബക്കറ്റുകള്‍ എത്തിക്കുമെന്നും പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അറിയിച്ചു.

vallachira road

വല്ലച്ചിറ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ പിടിക്കപ്പറമ്പ് റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.ടി. സജീവന്‍, ഗ്രാമപഞ്ചായത്ത് അംഗം കവിത ജോസ് എന്നിവര്‍ പ്രസംഗിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 11 ലക്ഷം രൂപ ചെലവിലായിരുനന്ു നിര്‍മാണം. 

udf pudukad

യുഡിഎഫ് പുതുക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു

 മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. മുന്‍ എം എല്‍ എ എം.കെ. പോള്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ടാജറ്റ്, സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി, കെ.എല്‍. ജോസ് , സെബി കൊടിയന്‍, സി.പി. ജോസഫ്, ഷാജു കാളിയേങ്കര, ഡേവീസ് അക്കര, കെ.ജെ. ജോജു, പി.പി. ചന്ദ്രന്‍, രജനി സുധാകരന്‍, വി.കെ. ആന്റണി, ആന്‍സി ജോബി, എ. ജെ. ജെസ്റ്റിന്‍, വി.കെ. വേലുക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു

ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിലധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതോടെയാണ് പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കമ്മീഷന്‍ കടന്നത്. ഗ്യാനേഷ് കുമാറും,സുഖ് ബീര്‍ സിംഗ് സന്ധുവും …

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു Read More »

കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ നെന്മണിക്കര മേഖല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് കാര്‍ഡ് മെഡിക്കല്‍ ക്യാമ്പ് ആമ്പല്ലൂരില്‍ നടത്തി

കെഎച്ച്ആര്‍എ യൂണിറ്റ് പ്രസിഡന്റ് ജോസഫ് കുഞ്ഞമര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി നാരായണന്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനുള്ള സൗകര്യാര്‍ത്ഥമായിരുന്നു ക്യാമ്പ് നടത്തിയത്.

കൊടകര ഗ്രാമപഞ്ചായത്ത് നടപ്പാക്കി വരുന്ന ക്ലീന്‍ കൊടകര പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ്‌കെ.ജി. രജീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന സത്യന്‍ ,അംഗങ്ങളായ കെ.വി.നന്ദകുമാര്‍, എം.എം. ഗോപാലന്‍, സി.എ. റെക്‌സ്, പ്രനില ഗിരീശന്‍, ഷീബ ജോഷി, ടി.വി. പ്രജിത്ത്, ഷിനി ജെയ്‌സണ്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥരായ സന്തോഷ്, സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിതിന്‍, ഹരിത കര്‍മ്മ സേന അക്കൗണ്ടന്റ് ഹഫ്‌സ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാനിക്കോട് ആര്‍ പി എസ് റോഡ് നവീകരിക്കുന്നു

റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി സകറിയ, സൈമണ്‍ നമ്പാടന്‍, കപില്‍രാജ്, സലീഷ് ചെമ്പാറ എന്നിവര്‍ സന്നിഹിതരായിരുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവിലാണ് നവീകരണം.

കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, ലിഫ്റ്റ് ഇറിഗേഷന്‍ പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, വാര്‍ഡ് അംഗം സി.എ. റെക്‌സ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊടകര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പപദ്ധതികളില്‍ ഉള്‍പ്പെടുത്തി 574400 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 1 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും …

കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു Read More »

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി. മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവത്തുള്ള ആനപ്പാന്തം ആദിവാസി കോളനിയിലെ അയ്യപ്പന്റെ മകള്‍ 22 വയസുള്ള നന്ദിനിക്കാണ് ചികില്‍സ ലഭ്യമാക്കിയത്. ഏഴു മാസം ഗര്‍ഭിണിയായ നന്ദിനിക്ക് ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറവാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നന്ദിനിയുടെ പിതാവ് ഇവര്‍ക്ക് ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് നന്ദിനിയെ …

ഡോക്ടര്‍ നിര്‍ദ്ദേശിച്ച അടിയന്തിര ചികില്‍സ നിരസിച്ച് പിതാവ് വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആദിവാസി യുവതിക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെട്ട് ചികില്‍സ ലഭ്യമാക്കി Read More »

job vacancy

തൊഴിലവസരങ്ങളും അറിയിപ്പുകളും

വേനൽ: കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണം വേനൽ കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം, വിൽപന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. സൂര്യപ്രകാശം ഏൽക്കുന്ന വിധം കുപ്പിവെള്ളം വിൽപനയ്ക്കു ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോൾ …

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

VARANDARAPILLY LP SCHOOL

 ചുട്ടുപൊള്ളുന്ന വെയിലില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ജലധാര പദ്ധതിയുമായി വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍

സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂളിനു പുറത്ത് ബസ്‌സ്‌റ്റോപ്പിനോട് ചേര്‍ന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന മണ്‍കൂജ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ജോണ്‍ തുലാപറമ്പില്‍, പ്രധാനാധ്യാപകന്‍ കെ.ജെ. സെബി, പിടിഎ പ്രസിഡന്റ് എ.ഒ. വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.

PARPPUKARA PANCHAYATH

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ബ്ലോക്ക് ജില്ല പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് ഫിറ്റ്‌നസ് …

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

TRIKUR PANCHAYATH ROSGAR DINAM CELEBRATION

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു

പാലയ്ക്കപ്പറമ്പില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഹേഷ്‌കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വികസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജെ. ഷാബു, ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസര്‍ കെ.കെ. നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ …

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു Read More »

trikur panchayath roaD INAUGRATION

തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് 16 ലെ കൊല്ലകുന്ന് എസ് സി കോളനി റോഡ്, വാര്‍ഡ് 11 ലെ വെള്ളാനിക്കോട് എളമന റോഡ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിന്നി ഡെന്നി, …

തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു Read More »