പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ഇ. കെ. നായനാര്‍ സ്മാരക മന്ദിരത്തില്‍ ബ്ലോക്ക് ജില്ല പഞ്ചായത്തിന്റെ കൂടി സഹായത്തോടെയാണ് ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയിട്ടുള്ളത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 36 മാസങ്ങള്‍ പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ നടപ്പാക്കിയ 36 പദ്ധതികളുടെ പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനവും വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
