പാലയ്ക്കപ്പറമ്പില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രഹേഷ്‌കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വികസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ഡേവീസ്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.ജെ. ഷാബു, ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസര്‍ കെ.കെ. നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രായംചെന്ന തൊഴിലാളികളെയും മേറ്റുമാരെയും ചടങ്ങില്‍ ആദരിച്ചു. തൊഴിലുറപ്പ് നിയമപ്രകാരം പദ്ധതിയുടെ ഗുണങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് റോസ്ഗാര്‍ ദിനാഘോഷം നടത്തിയത്.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ റോസ്ഗാര്‍ ദിനാഘോഷം സംഘടിപ്പിച്ചു
