കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് 16 ലെ കൊല്ലകുന്ന് എസ് സി കോളനി റോഡ്, വാര്‍ഡ് 11 ലെ വെള്ളാനിക്കോട് എളമന റോഡ് എന്നിവയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിന്നി ഡെന്നി, പോള്‍സണ്‍ തെക്കുംപീടിക എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര്‍ പഞ്ചായത്തിലെ കൊല്ലകുന്ന് എസ് സി കോളനി റോഡും വെള്ളാനിക്കോട് എളമന റോഡും നാടിന് സമര്‍പ്പിച്ചു
