nctv news pudukkad

nctv news logo
nctv news logo

കേരളത്തിന്റെ സാമൂഹിക സമ്പത്ത് വികസന രംഗത്ത് പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു

biju ambazhakadan

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷനായി ചുമതലയേറ്റ നന്തിപുലം സ്വദേശിയായ ബിജു അമ്പഴക്കാടനെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെട്ട് സേവനമനുഷ്ടിക്കുന്ന സമയത്തും നാടിനോടുള്ള കടമയും കര്‍ത്തവ്യവും മറക്കാതെ നടത്തുന്ന പ്രവാസികളുടെ പ്രവര്‍ത്തനത്തെ വിസ്മരിക്കാനാവുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുപ്ലിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്തിപുലം സെന്ററില്‍  വെച്ച് നടത്തിയ അനുമോദന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍, ബ്ലോക്ക് പ്രസിഡണ്ട് അലക്‌സ് ചുക്കിരി, കോണ്‍ഗ്രസ് നേതാക്കളായ കെ.എല്‍. ജോസ്, പി.ടി. വിനയന്‍, പി. ഗോപാലകൃഷ്ണന്‍, ഔസേപ്പ് ചെരഡായി, ഇ.എ. ഓമന, പി.ആര്‍. കൃഷ്ണന്‍, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍. നാരായണന്‍, പ്രവാസി കോണ്‍ഗ്രസ് നേതാക്കളായ ജയന്‍ തെക്കുംപുറം, ലൂയിസ് പൊന്തോക്കന്‍, ഡേയ്‌സണ്‍ മഞ്ഞളി, എ.കെ. പോളി, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസല്‍ ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധിക സുരേഷ്, ജോജോ പിണ്ടിയാന്‍, രജനീ ഷിനോയ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *