കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിന്റെ എതിര്‍വശത്ത് പെട്രോള്‍ പമ്പിനു സമീപത്തായി എന്‍എച്ച്എഐ യുടെ അധീനതയിലുള്ള സ്ഥലത്ത് സര്‍വ്വീസ് റോഡിനു സമീപത്തായി 15 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ബസ് ബേ നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും 30 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചുകളും കഫറ്റേരിയ, വൈഫൈ സൗകര്യം ഉള്‍പ്പെടെയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. സിവില്‍ വര്‍ക്ക്, ഇലക്ട്രിഫിക്കേഷന്‍, ജി.എസ്.ടി. ഉള്‍പ്പെടെ ആകെ തുക 20,00000 രൂപയാണ്.
എന്‍എച്ച്എഐ യുടെ അധീനതയിലുള്ള ഭൂമിയായതിനാല്‍ എന്‍ഒസി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂയെന്ന് എംഎല്‍എ അറിയിച്ചു. 2024 -25 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിക്കുമെന്നും എംഎല്‍എ അറിയിച്ചു. അപകടങ്ങളും ഗതാഗത തടസങ്ങളും പതിവായതോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി പരിഹാരം തേടുന്നത്. ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ആന്റണി വട്ടോളി, അസി. എഞ്ചിനിയര്‍ രോഹിത് മോനോന്‍, ബിഡിഒ കെ.കെ. നിഖില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നിര്‍ദിഷ്ട പുതുക്കാട് കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഡിപിആര്‍ പ്രകാശനം പുതുക്കാട് നടത്തി
