സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. സ്‌കൂളിനു പുറത്ത് ബസ്‌സ്‌റ്റോപ്പിനോട് ചേര്‍ന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന മണ്‍കൂജ ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കല്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ജോണ്‍ തുലാപറമ്പില്‍, പ്രധാനാധ്യാപകന്‍ കെ.ജെ. സെബി, പിടിഎ പ്രസിഡന്റ് എ.ഒ. വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചുട്ടുപൊള്ളുന്ന വെയിലില്‍ പൊതുജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ജലധാര പദ്ധതിയുമായി വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി സ്‌കൂള്‍
