വേനൽ: കുപ്പിവെള്ളം വാങ്ങുന്നവർ ജാഗ്രത പാലിക്കണം വേനൽ കനക്കുന്ന സാഹചര്യത്തിൽ കുപ്പിവെള്ളം വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകൾ, കോളകൾ എന്നിവ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നത് സുരക്ഷിതമല്ല. അതിനാൽ സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കുപ്പിവെള്ളം വിതരണം, വിൽപന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നിർദേശം നൽകി. സൂര്യപ്രകാശം ഏൽക്കുന്ന വിധം കുപ്പിവെള്ളം വിൽപനയ്ക്കു ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോൾ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തിൽ ഇതു കണ്ടെത്താൻ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ ജില്ലയിൽ നടന്നുവരികയാണെന്നും, വെയിൽ ഏൽക്കുന്ന രീതിയിൽ ഇവ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ശ്രദ്ധിക്കാം കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ തുറന്ന വാഹനങ്ങളിൽ വിതരണത്തിനായി കൊണ്ടുപോകരുത്. കടകളിൽ വിൽപനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങൾ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത രീതിയിൽ സൂക്ഷിക്കണം. കടകൾക്കു വെളിയിൽ വെയിൽ കൊള്ളുന്ന രീതിയിൽ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല. കുപ്പിവെള്ളത്തിൽ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. വെയിലത്തു പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.
തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശ്ശൂര്‍ മേഖലാ കേന്ദ്രത്തില്‍ 2024 മാര്‍ച്ച് /ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിറ്റന്റ് ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍, ആലുംവെട്ടം വഴി, ചിയ്യാരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0487 2250751, 7559935097, 9447918589.
പി എസ് സി ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം 20 ന്
വിദ്യാഭ്യാസ വകുപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ് ഫസ്റ്റ് എന്‍ സി എ ഇ/ബി/ടി (കാറ്റഗറി നമ്പര്‍. 188/2021) തസ്തികയിലേക്ക് 2023 മാര്‍ച്ച് 10 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖവും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് സെക്കന്റ് എന്‍ സി എ ഒ ബി സി ( കാറ്റഗറി നമ്പര്‍. 768/2022) തസ്തികയിലേക്ക് 2023 മാര്‍ച്ച് 9 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖവും മാര്‍ച്ച് 20 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷന്‍ ടിക്കറ്റ് സഹിതം ഹാജരാകണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേനയും നല്‍കിയിട്ടുണ്ട്.
പരിശീലനം 18ന് മീനില്‍
അമോണിയ, ഫോര്‍മാലിന്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തുന്നതിന് പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളിലെ ജീവനക്കാര്‍ക്ക് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നതിന് മാര്‍ച്ച് 18ന് രാവിലെ 11.30ന് കലക്ടറേറ്റിലെ അനക്‌സ് ഹാളില്‍ പരിശീലനം നടത്തുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു.
വീഡിയോ/ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു
ലോകസഭാ തിരഞ്ഞെടുപ്പ് ജോലികളുടെയും അനുബന്ധ കാര്യങ്ങളുടെയും വീഡിയോ ചിത്രീകരണങ്ങള്‍ നടത്തി പകര്‍പ്പ് ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വീഡിയോ/ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 150 ക്യാമറകള്‍ പ്രതിദിനം ആവശ്യമായി വരും. ഒരു ലക്ഷം രൂപയുടെ നിരതദ്രവ്യം ജില്ലാ കലക്ടറുടെ പേരില്‍ ഡി.ഡി എടുത്ത് സമര്‍പ്പിക്കണം. സീല്‍ ചെയ്ത കവറിന് പുറത്ത് ‘ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- വീഡിയോ ചിത്രീകരണത്തിനുള്ള ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍, തൃശൂര്‍ വിലാസത്തില്‍ മാര്‍ച്ച് 16ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. മാര്‍ച്ച് 15 ഉച്ചയ്ക്ക് രണ്ടുവരെ ടെന്‍ഡര്‍ ഫോം വിതരണം ചെയ്യും.
ജിപിഎസ്; ടെന്‍ഡര്‍ ക്ഷണിച്ചു
ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജിപിഎസ് സംവിധാനം സ്ഥാപിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് വൈകീട്ട് നാലിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ ലഭ്യമാക്കണം. 8.25 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച വെള്ളപേപ്പറിലാണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ കലക്ടറേറ്റില്‍ ലഭിക്കും.
മെക്കാനിക് ഒഴിവ്
അഴീക്കോട് മത്സ്യഫെഡ് ഒബിഎം വര്‍ക്ക്‌ഷോപ്പിലേക്ക് മെക്കാനിക് തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി എം സര്‍വീസിങ്ങില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ഒബിഎം സര്‍വീസിങ്ങില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെ പരിഗണിക്കും. മെഷീന്‍ ഉപയോഗിച്ച് എഞ്ചിന്റെ ക്രങ്ക് സെറ്റ് ചെയ്യുന്നതിന് പ്രാവീണ്യം ഉണ്ടാകണം. അപേക്ഷ മാർച്ച് 23ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0487- 2396106.
പ്രൊപ്പോസല്‍ ഫോം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേക്ക് പ്രൊപ്പോസല്‍ ഫോറം ഹാജരാക്കാത്തതിനാല്‍ നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും, അവധിക്ക് ശേഷം ജോലി ചെയ്ത് തുടങ്ങിയതും, പുതിയതായി ജോലിയില്‍ പ്രവേശിച്ച് രജിസ്‌ട്രേഷന്‍ ലഭിച്ചതുമായ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോം പൂരിപ്പിച്ച് മാര്‍ച്ച് 19നകം ഹാജരാക്കണം. അവധിക്ക് ശേഷം ജോലി ചെയ്ത് തുടങ്ങിയ തൊഴിലാളികള്‍ ജോലി ചെയ്ത കാലയളവും വേതനവും കൃത്യമായി രേഖപ്പെടുത്തിയ വേതനപട്ടിക തൊഴിലുടമയില്‍ നിന്നും വാങ്ങി പ്രൊപ്പോസല്‍ ഫോറത്തോടൊപ്പം സമര്‍പ്പിക്കണമെന്നും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0487 2364900.