പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, അംഗങ്ങളായ മോഹനന്‍ തൊഴുക്കാട്ട്, മായ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബൊക്കാഷി ബക്കറ്റ് ഉപയോഗിക്കേണ്ട രീതിയെ പറ്റി ഗുണഭോക്താക്കള്‍ക്ക് ക്ലാസ് നല്‍കി. ഇപ്പോള്‍ ബൊക്കാഷി ബക്കറ്റുകള്‍ കിട്ടിയ ഗുണഭോക്താക്കള്‍ ആയത് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കണമെന്നും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ വീടുകളിലേക്ക് ബൊക്കാഷി ബക്കറ്റുകള്‍ എത്തിക്കുമെന്നും പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അറിയിച്ചു.
തൃക്കൂര്‍ ഗ്രാമപഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജൈവമാലിന്യപരിപാലനത്തിനായി ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു
