സിഐടിയു ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രന്‍, സിഐടിയു വരന്തരപ്പിള്ളി പഞ്ചായത്ത് കണ്‍വീനര്‍ സന്തോഷ് തണ്ടാശ്ശേരി, എന്‍.എ. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് പി.കെ. ശിവരാമന്‍, വര്‍ക്കിങ്ങ് പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി, സെക്രട്ടറി എന്‍.എ. സന്തോഷ്, ജോയിന്റ് സെക്രട്ടറി പി.കെ. അശോകന്‍, ട്രഷറര്‍ ലൈവിന്‍ സേവ്യര്‍ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ആയൂര്‍വേദിക് മെഡിസിന്‍ മാനുഫാക്‌ചേഴ്‌സ് & ഡീലേഴ്‌സ് അസോസിയേഷന്‍ സിഐടിയു പ്രഥമ ജില്ലാ കണ്‍വെന്‍ഷന്‍ വരന്തരപ്പിള്ളിയില്‍ സംഘടിപ്പിച്ചു
