കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, ലിഫ്റ്റ് ഇറിഗേഷന്‍ പ്രസിഡന്റ് ഡേവിസ് കണ്ണമ്പിള്ളി, വാര്‍ഡ് അംഗം സി.എ. റെക്‌സ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊടകര ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പപദ്ധതികളില്‍ ഉള്‍പ്പെടുത്തി 574400 രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതവും 1 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വിഹിതവും ചിലവഴിച്ചു കൊണ്ടായിരുന്നു നിര്‍മാണം.
കൊടകര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കഴ ലിഫ്റ്റ് ഇറിഗേഷന്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വ്വഹിച്ചു
