പറപ്പൂക്കര സെന്റ്. ജോണ്‍സ് ഫൊറോന പള്ളിയിലെ ദര്‍ശനത്തിരുനാളിന് കൊടികയറി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും പറപ്പൂക്കര പള്ളി വികാരിയുമായ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ശനിയും ഞായറുമായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 5ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് 5ന് ദിവ്യബലി തുടര്‍ന്ന് മതബോധന ദിനാഘോഷം നടക്കും.