പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2018-2019 വാര്‍ഷിക പദ്ധതിയില്‍ നിന്നും രണ്ടുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടു നിലകളിലായി 9 ക്ലാസ് മുറികള്‍, രണ്ട് സ്‌റ്റെയര്‍ റൂം, വരാന്ത എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക സീന എം. കുര്യാക്കോസ്, പ്രിന്‍സിപ്പാള്‍ എസ്. സുനിത, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്‍സന്‍, പഞ്ചായത്ത് അംഗങ്ങളായ ജിജോ ജോണ്‍, ദിനില്‍ പാലപ്പറമ്പില്‍, പിടിഎ പ്രസിഡന്റ് സോജന്‍ ജോസഫ്, ഒഎസ്എ സെക്രട്ടറി ശശിപ്രകാശ് ആമ്പല്ലൂര്‍, എംപിടിഎ പ്രസിഡന്റ് ലൂസി സാമുവല്‍, അസി. എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ എന്‍.വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.