പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനിത മനോജ്, ബ്ലോക്ക് അംഗം കവിത സുനില്‍, പഞ്ചായത്തംഗം കെ.കെ. രാജന്‍, സനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിര്‍മാണം. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ കോഞ്ചാന്‍ കടവ് ചെങ്ങാന്തുരുത്തി ക്ഷേത്രക്കടവ് കൂടിയാണ്.
പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഞ്ചാന്‍ കടവിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ നിര്‍വഹിച്ചു
