nctv news pudukkad

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ സ്‌കൂളുകളിലൂടെ പദ്ധതിയ്ക്ക് വെണ്ടോര്‍ സെന്റ് മേരീസ് യുപി സ്‌കൂളില്‍ തുടക്കമായി

kozhi vitharanam

 മൃഗസംരക്ഷണ വകുപ്പിന്റേയും അളഗപ്പനഗര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ അധ്യക്ഷത വഹിച്ചു. ആമ്പല്ലൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഡീന ആന്റണി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ പി.എസ്. പ്രീജു, സജന ഷിബു, സനല്‍ മഞ്ഞളി, ടീച്ചര്‍ ഇന്‍ ചാര്‍ജ് വിജി ജോര്‍ജ്, പിടിഎ ഭാരവാഹികളായ പ്രിന്‍സ് മഞ്ഞളി, നിമിഷ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *